ആഗോള അയഡിന്‍ അപര്യാപ്തത ദിനാചരണം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍
കൊച്ചി: അയഡിന്‍ അപര്യാപ്തത മൂലമുള്ള വൈകല്യങ്ങള്‍ സംബന്ധിച്ചുള്ള ആഗോള ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ്, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന, മുദ്രാവാക്യം (സ്ലോഗന്‍), പോസ്റ്റര്‍ രചന, പാചകം എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എറണാകുളം ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂളില്‍ വച്ച് ഒക്ടോബര്‍ 25, 26 തീയതികളില്‍ രാവിലെ 10.30 നാണ് മത്സരങ്ങള്‍ നടത്തുന്നത്. ഒക്ടോബര്‍ 25 ന് ഉപന്യാസ രചന, സ്ലോഗന്‍ എന്നീ വിഭാഗങ്ങളിലും ഒക്ടോബര്‍ 26 ന് പോസ്റ്റര്‍ രചന, പാചകം എന്നീ വിഭാഗങ്ങളിലും ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂളില്‍ മത്സര ദിവസം രാവിലെ 10 മണിക്ക് എത്തിച്ചേരുക . വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടുക: 9446539850
- Log in to post comments