Skip to main content

കരകൗശല പൈതൃകയാത്ര' ഫ്ളാഗ് ഓഫ് ചെയ്തു

സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയുടെ മുന്നോടിയായുള്ള റോഡ്‌ഷോ 'കരകൗശല പൈതൃകയാത്ര'യുടെ ഫ്ളാഗ് ഓഫ് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തൊഴില്‍-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു.  കേരളത്തിലെ തിരഞ്ഞെടുത്ത പരമ്പരാഗത കരകൗശല ഗ്രാമങ്ങളിലൂടെയാണ് കരകൗശല പൈതൃകയാത്ര റോഡ് ഷോ സംഘടിപ്പിക്കുന്നത്.

 ദേശീയ, സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വടകര ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി എട്ടുവരെയാണ് വിനോദസഞ്ചാര, വ്യവസായ, സാംസ്‌കാരിക, കയര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് 'സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ആന്റ് ക്രാഫ്ട്സ് ഫെസ്റ്റിവല്‍' സംഘടിപ്പിക്കുന്നത്.

    ഇന്ത്യയിലെ 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട  400ല്‍പരം ആര്‍ട്ടിസാന്മാരും ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ്, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കും. 500 ല്‍ പരം കരകൗശല വിദഗ്ധരുടെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ ഒരുക്കും.

പി.എന്‍.എക്‌സ്.5094/17

date