Skip to main content

ആശുപത്രികളില്‍ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗ നിര്‍മാണത്തിനായി 12.75 കോടിയുടെ ഭരണാനുമതി

 

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തില്‍ മൂന്നും നാലും വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് 9.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടാതെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ മെറ്റേണിറ്റി ബ്ലോക്ക് നിര്‍മ്മിക്കാനായി 3.50 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി.

പി.എന്‍.എക്‌സ്.5095/17

date