Skip to main content

താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാന്‍ 10.80 കോടിയുടെ ഭരണാനുമതി 

ആശുപത്രികളില്‍ വൃക്കരോഗികള്‍ക്ക് ചികിത്സാസൗകര്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനായി താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 44 ആശുപത്രികളില്‍ ഇതിനകം ഡയാലിസിസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

ഇതിന്റെ ഭാഗമായി ഇടുക്കിയിലെ താലൂക്ക് ആശുപത്രി, അടിമാലിയില്‍ 10 ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപയും കെട്ടിട സൗകര്യത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. താലൂക്ക് ആശുപത്രി കട്ടപ്പനയില്‍ 3.60 കോടി ഉള്‍പ്പെടെ ആകെ 10.80 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പി.എന്‍.എക്‌സ്.5096/17

date