Skip to main content

പി.യു. ചിത്ര കായിക-യുവജനകാര്യ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ചു

കായികതാരം പി.യു. ചിത്ര കായിക-യുവജനകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെ നിയമസഭയിലെ ഓഫീസിലെത്തി സന്ദര്‍ശിച്ചു. ചിത്രയ്ക്ക് തുടര്‍പരിശീലനത്തിനു വേണ്ട എല്ലാ സഹായങ്ങളും പരിധിയില്ലാതെ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. കോച്ച് എന്‍.എസ്. സിജിനും ചിത്രയോടൊപ്പം ഉണ്ടായിരുന്നു.

പി.എന്‍.എക്‌സ്.3451/17

date