Skip to main content
പാലിയേറ്റീവ് രോഗീ ബന്ധു സംഗമം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

പാലിയേറ്റീവ് രോഗീ ബന്ധു സംഗമം

 വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്, സാമൂഹിക ആരോഗ്യ കേന്ദ്രം, റാന്നി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗീ ബന്ധു സംഗമവും കലാപരിപാടികളും നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അധ്യക്ഷനായി. പാലിയേറ്റീവ് രോഗികള്‍ക്കുള്ള കിറ്റ് വിതരണം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിര്‍വഹിച്ചു. പാലിയേറ്റീവ് നഴ്‌സുമാര്‍, ടീം അംഗങ്ങള്‍, ആബുലന്‍സ് ഡ്രൈവര്‍ എന്നിവരെ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ സതീഷ് കെ പണിക്കര്‍, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ രമാദേവി,  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം കെ രാജു എന്നിവര്‍ പങ്കെടുത്തു.

date