Skip to main content

എസ് സി പ്രൊമോട്ടര്‍മാര്‍ക്ക്  മാനസികാരോഗ്യ പരിശീലനം

ജില്ലാ മാനസികാരോഗ്യ  പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ട്രൈബല്‍ വികസന വകുപ്പും സംയുക്തമായി  എസ് ടി പ്രമോട്ടര്‍മാര്‍ക്ക് ഏകദിന പരിശീലനം നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി  മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എന്‍ എച്ച് എം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.  എസ് ശ്രീകുമാര്‍  സന്ദേശം നല്‍കി. ജില്ലാ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ്  ഇന്‍ സൈക്യാട്രി  ഡോ. ടി. സാഗര്‍  വിഷയമവതരിപ്പിച്ചു. സൂപ്രണ്ട്  ഡോ. നിതീഷ് ഐസക് സാമുവല്‍, ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ്  ഡോ. പി.ടി സന്ദീഷ് , ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗോപകുമാര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എം ആര്‍ അനീഷ്  തുടങ്ങിയവര്‍  പങ്കെടുത്തു.

date