യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു
ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തി യുവതയ്ക്ക് പ്രചോദനമായ യുവജനങ്ങള്‍ക്ക് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്ക് 15000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ നല്‍കാം. അവസാന തീയതി: ഫെബ്രുവരി എട്ട്. വിലാസം: കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33. ഫോണ്‍ 0471-2308630
- Log in to post comments