Skip to main content

ഹോമിയോപ്പതി ഫാര്‍മസിസ്റ്റ്

 

ജില്ലയില്‍ ഹോമിയോപ്പതി ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ് വരുന്നതിന് അനുസരിച്ച് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി ഫാര്‍മസിസ്റ്റുമാരുടെ പട്ടിക തയാറാക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. ഹോമിയോപ്പതി ഫാര്‍മസിയില്‍ എന്‍സിപി, സിസിപി യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഈ മാസം 31ന് രാവിലെ 11.30ന് അടൂര്‍ റവന്യു ടവറിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 226063.

        (പിഎന്‍പി 3473/18) 

date