Skip to main content

ദേശീയ വിരവിമുക്ത ദിനാചരണം ഉദ്ഘാടനം ചെയ്തു

 

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തുമ്പമണ്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷത എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷത രേഖ അനില്‍, അംഗം തോമസ് പി.വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം റോസമ്മ വര്‍ഗീസ്, തുമ്പമണ്‍ സാമൂഹ്യാരോഗ്യം കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്.ശ്രീകല, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ടി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ജില്ലയില്‍ ഒന്നു മുതല്‍ 19 വരെ പ്രായമുള്ള 243515 കുട്ടികള്‍ക്കാണ് വിരയ്‌ക്കെതിരെയുള്ള ആല്‍ബന്റസോള്‍ ഗുളിക നല്‍കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. 

       (പിഎന്‍പി 3483/18)

date