Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 10 മുതല്‍ 14 വരെ സ്‌പെഷ്യല്‍ റിബേറ്റ.് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍, റാന്നി-ചേത്തോങ്കര  പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍ , ചുരിദാര്‍ ടോപ്പുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. 30 ശതമാനം വരെ  റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ ജസി ജോണ്‍ അറിയിച്ചു.

ഫോണ്‍ : ഇലന്തൂര്‍ ഖാദി ടവര്‍ -8113870434

അബാന്‍ ജംഗ്ഷന്‍  - 9744259922

 അടൂര്‍  റവന്യൂ ടവര്‍   -9061210135

 ചേത്തോങ്കര - റാന്നി - 8984553475  
 

date