Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സ് ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപ ഫീസ്. വിദ്യാഭ്യാസയോഗ്യത ഡിഗ്രി. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗികപരിശീലനം നല്‍കും. അപേക്ഷിക്കുന്നതിന്  www.keralamediaacademy.org  വെബ്സൈറ്റ്. ഫോണ്‍: 0484 2422275, 2422068, 9388959192, 9447225524, 0471-2726275 അവസാന തീയതി -ഫെബ്രുവരി 20.

date