Skip to main content

പ്രളയദുരിതാശ്വാസപ്രവര്‍ത്തനം: മത്സ്യത്തൊഴിലാളികള്‍ക്ക് ലേക്‌ഷോര്‍ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാര്‍ഡുകള്‍

 

കാക്കനാട്: പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പാരിതോഷികമായി കൊച്ചി വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍ പ്രിവിലേജ് കാര്‍ഡുകള്‍ നല്‍കും.  പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് മറൈന്‍െ്രെഡവില്‍ ഒക്‌ടോബര്‍ 29നു നടത്തുന്ന 'വി ഷാള്‍ ഓവര്‍കം' മെഗാ മ്യൂസിക്കല്‍ മേളയും ജില്ലാഭരണകൂടവുമായി സഹകരിച്ചാണ് വിതരണം.  

 

തെരഞ്ഞെടുത്ത 300 പേര്‍ക്കാണ് കാര്‍ഡ് നല്‍കുക.  ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ചികിത്സ ആനുകൂല്യം ലഭിക്കും.  ആശുപത്രിയില്‍ സൗജന്യ രജിസ്‌ട്രേഷന്‍, പരിശോധനാഫീസില്‍ 25 ശതമാനവും ലാബ്, റേഡിയോളജി വിഭാഗങ്ങളിലെ പരിശോധനകള്‍ക്ക് 15 ശതമാനവും ഇളവു ലഭിക്കും.  കിടത്തിച്ചികിത്സയ്ക്ക് 10 ശതമാനവും ആരോഗ്യപരിശോധനകള്‍ക്ക് 15 ശതമാനവും ഇളവു നല്‍കും.  ആശുപത്രിയുടെ ഗോള്‍ഡന്‍ നമ്പറായ 9961630000ല്‍ വിളിച്ചാല്‍ കാര്‍ഡുടമകള്‍ക്ക് ആംബുലന്‍സ് സേവനവും ലഭ്യമാകും.  

 

പ്രിവിലേജ് കാര്‍ഡിന് അര്‍ഹത നേടിയവരെ നേരിട്ട് വിവരമറിയിക്കുമെന്ന് ലേക് ഷോര്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ. എസ്.കെ.അബ്ദുള്ള അറിയിച്ചു.

date