Post Category
വിജ്ഞാന ആലപ്പുഴ: ഭരണിക്കാവിൽ മാതൃകാ ഓൺലൈൻ അഭിമുഖ പരിശീലനത്തിന് തുടക്കം
വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽ മേളയ്ക്ക് മുന്നോടിയായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗാർഥികൾക്കായി സംഘടിപ്പിക്കുന്ന മാതൃക ഓൺലൈൻ അഭിമുഖ പരിശീലന പരിപാടിക്ക് ചൊവ്വാഴ്ച ബ്ലോക്ക് ഓഫീസിൽ തുടക്കമായി. ഫെബ്രുവരി 14 വരെ ബ്ലോക്ക് ഓഫീസിൽ നടക്കുന്ന പരിശീലന പരിപാടിയിൽ ബ്ലോക്ക് പരിധിയിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
തൊഴിൽമേളയുമായി ബന്ധപ്പെട്ട അഭിമുഖവും മറ്റും പരിചിതമാക്കാനും സംശയനിവാരണത്തിനുമായാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും ബ്ലോക്ക് പരിധിയിലെ ഉദ്യോഗാർഥികൾക്ക് അഭിമുഖങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുവാൻ ഇത് ഉപകാരപ്പെടുമെന്നും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി പറഞ്ഞു.
(പിആർ/എഎൽപി/418)
date
- Log in to post comments