Post Category
വനിതകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ് സഹായം
വനിത ശിശു വികസന വകുപ്പിന് കീഴില്‍ 'കാതോര്‍ത്ത്' പദ്ധതിയുടെ സേവനം ആവശ്യമായ സ്ത്രീകള്‍ www.kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവയില്‍ ഏതാണോ ആവശ്യം അതിന്റെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. ഈ സേവനങ്ങള്‍ കാതോര്‍ത്ത് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ
ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2361500.
date
- Log in to post comments