Skip to main content

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം : മെഗാ ഇവന്റ് അവാർഡ്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച മെഗാഷോ ഇവന്റുകളിൽ മികച്ച മെഗാഷോ അവതരിപ്പിച്ച മാധ്യമസ്ഥാപനത്തിനുള്ള മെഗാ ഇവന്റ് അവാർഡ് ഹാർമോണിയസ് കേരള അവതരിപ്പിച്ച മാധ്യമം ദിനപത്രത്തിന് ലഭിച്ചു. ലെജിസ്ലേച്ചർ കാർണിവൽ അവതരിപ്പിച്ച റിപ്പോർട്ടർ ചാനലിനെ രണ്ടാം സ്ഥാനത്തേയ്ക്കും ഈണം മെഗാ ഇവന്റ് അവതരിപ്പിച്ച കൈരളി ചാനലിനെ മൂന്നാം സ്ഥാനത്തേയ്ക്കും തെരഞ്ഞെടുത്തു. പ്രമോദ് പയ്യന്നൂർ, ഡോ. നീന പ്രസാദ്, ഷാജി സി ബേബി എന്നിവർ ഉൾപ്പെട്ട ജൂറി ആണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.

പി.എൻ.എക്സ് 689/2025

date