വയോജനങ്ങൾക്ക് സഹായോപകരണങ്ങൾ വിതരണം ചെയ്തു
മരട് നഗരസഭ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ പരിശോധകൾ നടത്തി തെരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്ക് സഹായോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
നാല്പത്തിയഞ്ച് വയോജനങ്ങൾക്ക് ആറ് ലക്ഷം രൂപ വകയിരുത്തി വീൽ ചെയർ, വാക്കർ, കേൾവി ഉപകരണങ്ങൾ എന്നിവയാണ് നൽകിയത്. വരും വർഷവും കൂടുതൽ തുക വയോജന ക്ഷേമ പദ്ധതികൾക്കായി വകയിരുത്തി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ചെയർമാൻ പറഞ്ഞു.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബേബി പോൾ, ശോഭ ചന്ദ്രൻ, റിനി തോമസ്, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ചന്ദ്രകലാധരൻ , പി.ഡി. രാജേഷ്, മിനി ഷാജി, ടി.എം. അബ്ബാസ്, ജയ ജോസഫ്, മോളി ഡെന്നി, പത്മ പ്രിയ വിനോദ്, രേണുക ശിവദാസ്, എ.ജെ. തോമസ്, ദിഷ പ്രതാപൻ, ഉഷ സഹദേവൻ, സീമ. കെ. വി,നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ ഫെമിത .വി.കെ, വയോമിത്രം കോ- ഓർഡിനേറ്റർ ശ്രുതി മെറിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments