കിരണം 2025 സംഘടിപ്പിച്ചു
കാട്ടൂര്‍ ഗ്രാമപഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി കാന്‍സര്‍ നിവാരണ ക്യാമ്പയിന്‍ 'കിരണം 2025' സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത നിര്‍വ്വഹിച്ചു. കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള പഞ്ചായത്തിന്റെ കര്‍മ്മപദ്ധതിയാണ് കിരണം 2025. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി മാര്‍ച്ച് വരെ ക്യാന്‍സര്‍ പരിശോധന ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും സര്‍ക്കാരിന്റെ ആരോഗ്യം ആനന്ദം എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നുണ്ട്.
ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ രഹി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എ ഷാജി പദ്ധതി വിശദീകരണവും കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത്കുമാര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ബീന, വാര്‍ഡ് മെമ്പര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments