Post Category
ഭിന്നശേഷി കലാമേള 16ന്
ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ് 2025 കലാമേള ഫെബ്രുവരി 16 ന് രാവിലെ 9.30 നു കുളനട ആരോഗ്യനികേതനം പാര്‍ക്കില്‍ പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ ഉദ്ഘാടനം ചെയ്യും. വനിതാ-ശിശുവികസന വകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അധ്യക്ഷയാകും.
സമാപന സമ്മേളനത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി ആകും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments