Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജന ബോധവല്‍കരണവുമായി ഡോക്ടര്‍മാരുടെ സംഗീത കൂട്ടായ്മ

കുഷ്ഠരോഗ നിര്‍മാര്‍ജന കാമ്പയിന്റെ (അശ്വമേധം 6.0) ഭാഗമായി കലാലയങ്ങള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മ റിംഗ്റോഡ് ബീറ്റ്സ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ സംഗീത പരിപാടിയോടൊപ്പം ബോധവല്‍ക്കരണവും സ്‌ക്രീനിംഗും നടത്തി.
ഡോക്ടര്‍മാരായ ബിബിന്‍ സാജന്‍, രജനീകൃഷണന്‍, ജി.പാര്‍വതി, ജിജോ റ്റി. മാത്യു, അഖില രാജ്, നിഷാന സെയ്ഫ്, ദീപ മാത്യു, എസ് എല്‍ ശ്രീജിത്ത് എന്നിവരാണ് മ്യൂസിക് ബാന്‍ഡിലുള്ളത്.  
 

date