ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്
സംസ്ഥാന - ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി, തിരുവല്ല, റാന്നി, അടൂര്‍ കോടതികളിലുമാണ് നടത്തുക. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോണ്‍ - 0468 2220141.
- Log in to post comments