Skip to main content

ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ - ലൗലി കോർണർ റോഡ്  നിർമ്മാണം പുരോഗമിക്കുന്നു

 

 

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മഞ്ഞളുങ്ങൽ -ലൗലി കോർണർ റോഡ് നിർമ്മാണ പുരോഗമിക്കുന്നു.  റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഒന്നര കോടി രൂപ ചെലവിട്ടാണ് മഞ്ഞളുങ്ങൽ -ലൗലി കോർണർ റോഡ് റബ്ബറൈസ്ഡ് നിലവാരത്തിലേക്ക് ഉയർത്തുന്നത്. ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിനേയും പട്ടാമ്പി മുനിസിപ്പാലിറ്റിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്ററോളം നീളം വരുന്ന ഗ്രാമീണ പാതയാണിത്.   കുളപ്പുള്ളി - പട്ടാമ്പി റോഡിൽ നിന്ന് നഗരത്തിൻ്റെ തിരക്കുകളെ ഒഴിവാക്കി കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ ബൈപാസ് റോഡായും ഈ പാത ഉപയോഗിക്കാൻ കഴിയും. പട്ടാമ്പി ബ്ലോക്ക് എഞ്ചിനീയറിങ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല നൽകിയിരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയിനേജും ഐറിഷ് ഡ്രെയിനും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.

date