Post Category
"പ്രയുക്തി 2025" മെഗാ ജോബ് ഫെയർ തൊടുപുഴയിൽ
ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് "പ്രയുക്തി 2025" മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിന്റെ
സഹകരണത്തോടെ നടക്കുന്ന ജോബ് ഫെയർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു അദ്ധ്യക്ഷത വഹിക്കും.
അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ അവരുടെ അഭിരുചിക്കും യോഗ്യതക്കും അനുസരിച്ചുള്ള ഒരു തൊഴില്‍ തിരഞ്ഞെടുക്കാന്‍ അവസരമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരുക്കിയിരിക്കുന്നത്.
date
- Log in to post comments