മന്ത്രി മുഹമ്മദ് റിയാസ് നാളെ ജില്ലയില്‍; പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും
സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, വിനോദ സഞ്ചാര വകുപ്പുകള്‍ക്ക് കീഴില്‍ ജില്ലയില്‍ പണിപൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 17) സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ബി.എം. ആന്റ് ബി.സി നിലവാരത്തില്‍ നവീകരിച്ച ശ്രീകൃഷ്ണപുരം- മുറിയന്‍കണ്ണി റോഡ് ഒന്നാം ഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും രാവിലെ ഒമ്പതു മണിക്ക് മുറിയങ്കണ്ണിയില്‍ നടക്കും. ചടങ്ങില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. മൂന്ന് കോടി രൂപ ചെലവഴിച്ച് നവീകരിച്ച ഒറ്റപ്പാലം മണ്ഡലത്തിലെ ഞെട്ടരക്കടവ്- പൊമ്പ്ര റോഡിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് ഞെട്ടരക്കടവില്‍ വെച്ച് നടക്കും. ചടങ്ങില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 37 കോടി രൂപ ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ച കോങ്ങാട് മണ്ഡലത്തിലെ ചിറക്കല്‍പടി- കാഞ്ഞിരപ്പുഴ റോഡിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞിരപ്പുഴയില്‍ വെച്ച് നടക്കും. ചടങ്ങില്‍ കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷത വഹിക്കും. മലമ്പുഴ ക്യാരവന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം വൈകീട്ട് 3.30 ന് മലമ്പുഴയിലും ബി.എം ആന്റ് ബി.സി നിലവാരത്തില്‍ നവീകരിച്ച മലമ്പുഴ മണ്ഡലത്തിലെ ആണ്ടിമഠം- കടുക്കാംകുന്നം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം വൈകീട്ട് 4.30നും നടക്കും. ചടങ്ങുകളില്‍ എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആലത്തൂര്‍ മണ്ഡലത്തിലെ കുണ്ടുകാട് -ചിറ്റടി റോഡിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുന്നപ്പാടം പാലത്തിന്റെ പൂര്‍ത്തീകരണോദ്ഘാടനം വൈകുന്നേരം 6.30 ന് നടക്കും. പുന്നപ്പാടം പാലം പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ കെ. ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വിവിധ ചടങ്ങുകളില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments