മാസാണ് വിജ്ഞാന്‍ ആലപ്പുഴയെന്ന് ന്യൂജെന്‍ ഉദ്യോഗാര്‍ഥികള്‍
കിടിലന്‍ അവസരങ്ങളുടെ വാതില്‍ തുറന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴില്‍മേള ജോബ് ഫെയറുകളിലെ മാസ് എന്‍ട്രിയായെന്ന് ആലപ്പുഴ എസ് ഡി കോളേജിലെത്തിയെ ന്യൂജന്‍ ഉദ്യോഗാര്‍ഥികള്‍ ഒരുപോലെ പറഞ്ഞു.
ശനിയാഴ്ച്ച രാവിലെ ആരംഭിച്ച തൊഴില്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാനെത്തിയ വന്‍യൂത്താവലി അതിന്റെ തെളിവായിരുന്നു. തിരക്കുകൂടി നെറ്റ് ജാമായപ്പോള്‍ ചങ്കിനും ചങ്കത്തികള്‍ക്കുമൊക്കെ ജോലി കിട്ടിയോ എന്നായിരുന്നു അഭിമുഖം കഴിഞ്ഞെത്തിയവരുടെ ആകാംക്ഷ. ആറാട്ടുപുഴ സ്വദേശി ആമിനക്കും കായംകുളം സ്വദേശി ശരത്തിനും ആര്യാട് സ്വദേശിനി ബനിറ്റക്കുമൊക്കെ തൊഴില്‍മേള പകര്‍ന്നത് പ്രതീക്ഷകളുടെ പുതുവൈബാണ്.
കരിയർ ബ്രേക്കിന് ശേഷം ലഭിച്ച വലിയ അവസരം-ആമിന എസ്
കുഞ്ഞുണ്ടായ ശേഷം ജോലിക്ക് പോകാൻ സാധിക്കാതിരുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് സ്വദേശി ആമിനക്ക് തൊഴിൽമേളയിലൂടെ ലഭിച്ചത് വലിയ അവസരം. പഞ്ചായത്തിൽ നിന്നാണ് തൊഴിൽമേളയെക്കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. തനിക്ക് ലഭിച്ചത് വലിയ അവസരമാണെന്നും അഞ്ച് കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാനായെന്നും ബി എ ഇക്കണോമിക്സ് ബിരുദധാരിയായ എസ്. ആമിന പറഞ്ഞു.
തൊഴിൽമേള നല്‍കിയത് പുത്തൻ പ്രതീക്ഷ- എസ് ശരത്
മാസങ്ങളായി ജോലി അന്വേഷിച്ചിരുന്ന കായംകുളം സ്വദേശി ശരത്തിന് വിജ്ഞാന ആലപ്പുഴ തൊഴിൽമേള പുതുവഴി തുറന്നുനൽകി. ചെയ്തുകൊണ്ടിരുന്ന ജോലി അവസാനിപ്പിച്ച് മാസങ്ങളായി പുതിയൊരു തൊഴിലിനായുള്ള അന്വേഷണത്തിലായിരുന്നു ശരത്. കായംകുളം മുനിസിപ്പാലിറ്റി വഴി തൊഴിൽമേളയെക്കുറിച്ച് അറിഞ്ഞാണ് ശരത് തൊഴിൽമേളയുടെ ഭാഗമായത്. അഭിമുഖത്തിൽ പങ്കെടുത്ത ശരത്ത് വളരെ പ്രതീക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണ്.
ഇത് മറ്റെങ്ങും ലഭിക്കാത്ത അവസരം-ബനിറ്റ
സാധാരണ തൊഴിൽമേളകളിൽ പലപ്പോഴും നവാഗതർക്ക് അവസരങ്ങൾ ലഭിക്കാറില്ലെന്നും എന്നാൽ വിജ്ഞാന ആലപ്പുഴ തൊഴിൽമേളയിൽ നവാഗതരെ മികച്ച രീതിയില്‍ സ്വാഗതം ചെയ്യപ്പെട്ടെന്നും ആര്യാട് സ്വദേശിനി ബനിറ്റ ബെന്നി പറഞ്ഞു. ആദ്യമായാണ് തൊഴില്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതെന്നും നവാഗതയായ തനിക്ക് ഇത്രയും വലിയ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സിഎംഎ വിദ്യാർഥിനിയായ ബനിറ്റ പറഞ്ഞു.
(പിആർ/എഎൽപി/482)
- Log in to post comments