Skip to main content

നിക്ഷേപകസംഗമം: രജിസ്റ്റർ ചെയ്യാം

 

ആലപ്പുഴ: ഊർജ്ജിത വ്യവസായവൽക്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പുതിയ വ്യവസായ പദ്ധതികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകരെ പങ്കെടുപ്പിച്ച് ഡിസംബറിൽ നിക്ഷേപകസംഗമം  സംഘടിപ്പിക്കുന്നു. 

 

പുതിയ വ്യവസായ പദ്ധതികൾ സംബന്ധിച്ച് ആശയങ്ങളുള്ളവരും നിക്ഷേപങ്ങൾ നടത്താൻ തയ്യാറുള്ളവർക്ക് ജില്ലാതല നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാം. സംഗമത്തിൽ  പങ്കെടുക്ക വാൻ താൽപര്യമുള്ള സംരംഭകർ ഡിസംബർ എട്ടിനു മുമ്പായി വെളളക്കിണർ ജങ്ഷനടുത്തുളള  ജില്ലാ വ്യവസായ കേന്ദ്രത്തിൽ രജിസ്‌ട്രേഷൻ നടത്തണം.  വിശദവിവരങ്ങൾക്ക് ഫോൺ:  0477-2251272, 9496333376.

 

(പി.എൻ.എ.2877/17)

 

date