Skip to main content

യുവജന കമ്മീഷൻ സെമിനാർ; അപേക്ഷിക്കാനുള്ള തിയതി നീട്ടി

സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് 3, 4 തിയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 18 വരെ നീട്ടി. സെമിനാറിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ, ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ നൽകാവുന്നതാണ്. ഫോൺ, 8086987262, 0471-2308630)

date