Skip to main content

വനിതാ സംരംഭകത്വ വികസന പരിപാടി

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെസംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് (KIED)അഞ്ചു ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിലാണ് പരിപാടി. താത്പര്യമുള്ളവർ http://kied.info/training-calender/എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.തിരെഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഫോൺ: 0484 2532890, 2550322, 7994903058.

 

date