Skip to main content

വനിതാമാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും  : മന്ത്രി ആർ ബിന്ദു

വനിതാ മാധ്യമ പ്രവർത്തകരുടെ ഫോട്ടോ പ്രദർശനത്തിനു തുടക്കം

അരികുവൽകൃതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ കോൺക്ലേവ് ഊർജമേകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വനിതാ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിച്ചു വരുകയാണ്. സ്ത്രീകളുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ സ്ത്രീപക്ഷത്ത് നിന്ന് അവതരിപ്പിക്കുന്നതിന്  ഇവരുടെ ഇടപെടലുകൾ സഹയകമാകുന്നുണ്ട്.  കൂടുതൽ സ്ത്രീകൾ ഇനിയും ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നുവരേണ്ടതും അതിലൂടെ നമ്മുടെ അധികാര സമവാക്യങ്ങളെ സാമൂഹിക നീതി സങ്കൽപ്പങ്ങൾക്കനുസൃതമായ നിലയിൽ പുതുക്കി പണിയേണ്ടതും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

പ്രശസ്ത വനിതാ ഫോട്ടോ ജേണലിസ്റ്റുകൾഫ്രീലാൻസ് ഫോട്ടോഗ്രാഫർമാർവന്യജീവി ഫോട്ടോഗ്രാഫർമാർ എന്നിവരുടെ ശക്തവും ആകർഷകവുമായ 80 സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

ഫോട്ടോ ജേണലിസം മേഖലയിലെ സ്ത്രീകളുടെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് പ്രദർശനം. നിത്യ ജീവിതത്തിലെ നേർസാക്ഷ്യങ്ങൾ മുതൽ വന്യജീവികളുടെ പ്രശാന്തമായ സൗന്ദര്യം വരെ  അതിർവരമ്പുകൾ മറികടന്ന് സൂഷ്മതയോടെ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉൾക്കരുത്ത്കാഴ്ചപ്പാട്സാമൂഹിക വീക്ഷണം തുടങ്ങിയവയുടെ പ്രതിഫലനമാണ് ഓരോ ചിത്രവും.  വീഴ്ചയുടെനീതി നിഷേധത്തിന്റെപ്രകൃതിയുടെഅതിജീവനത്തിന്റെവിജയത്തിന്റെ വൈവിധ്യവും ആകർഷകവുമായ ആഖ്യാനങ്ങളും ശേഖരത്തിലുണ്ട്. പ്രദർശനം 19 ന് സമാപിക്കും.

പി.എൻ.എക്സ് 02/NWJC

date