Skip to main content

ജില്ലാ പഞ്ചായത്ത് കർഷകർക്ക് 2.5 കോടി രൂപ ധനസഹായം വിതരണം ചെയ്തു

എറണാകുളം ജില്ലാ പഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 2.5 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.

പൊൻകതിർ നെൽ കൃഷി, തരിശ് നെൽകൃഷി , പച്ചക്കറി കൃഷി, പാടശേഖര സമിതികൾക്ക് വിത്തുവിതരണം, വാഴ കൃഷി , മില്ലറ്റ് കൃഷി, പാന്റ് ഹെൽത്ത് ക്ലിനിക്കിലേക്ക് മരുന്നു വാങ്ങൽ എന്നി പദ്ധതികളിലായാണ് ധനസഹായ വിതരണം നടത്തിയത്. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപെട്ട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന കർഷകരുടെയും കൃഷി ഓഫീസർമാരുടെയും സംഗമത്തിലാണ് ധനസഹായ വിതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എസ് അനിൽകുമാർ , ശാരദ മോഹൻ ,ലിസി അലക്സ് , സെക്രട്ടറി പി എം ഷെഫീഖ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷെർളി സക്കറിയാസ്, കൃഷി വകുപ്പ് ഉപ ഡയറക്ടർമാരായ വി.പി. സിന്ധു, ടി.ഒ. ദീപ, ടാനി തോമസ്, കെ ബിജിമോൾ എന്നിവർ പ്രസംഗിച്ചു.

date