Skip to main content

അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ പഞ്ചായത്തിന്

ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം കിട്ടിയത്.  തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍  100 ദിവസം പൂര്‍ത്തീകരിച്ചു.  ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്.  പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.  കൊടുമണ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷാണു പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

date