ഇനി ഞാന്‍ ഒഴുകട്ടെ' മാലിന്യമുക്ത ജനകീയ ക്യാമ്പയിന്‍
മാലിന്യമുക്ത നവകരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് നിര്‍വഹിച്ചു. പുഴകള്‍ പൈതൃക സമ്പത്തും ജീവവാഹിനിയുമാണെന്ന് വരും തലമുറയെ ഓര്‍മിപ്പിക്കാനും അവരില്‍ ജല സ്രോതസുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളര്‍ത്തുവാനും പദ്ധതി പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നീര്‍ച്ചാലുകളെ പൂര്‍ണമായി മാലിന്യ മുക്തമാക്കി തുടര്‍മലിനീകരണം തടയുവാനായി ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. സീതക്കുഴി കൈത്തോട്ടില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ലക്ഷ്മി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാധാ ശശി, സുനി എബ്രഹാം, ശ്യാമള ഉദയഭാനു, സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments