Skip to main content
ആറന്മുള ഗ്രാമപഞ്ചായത്തിലെ ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ ടി റ്റോജി നിര്‍വഹിക്കുന്നു

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് ആറന്മുളയില്‍ തുടക്കം

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്തിലെ മണപ്പള്ളി വാട്ടര്‍ ടാങ്ക് പുത്തന്‍പറമ്പില്‍പടി തോടിന് സമീപം പ്രസിഡന്റ് ഷീജ ടി റ്റോജി നിര്‍വഹിച്ചു. കയര്‍ ഭൂവസ്ത്രം വിരിച്ചു  650 മീറ്ററോളം തോട് നവീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമ്യ, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അല്‍ഫിയ അന്‍സാരി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

 

date