യൂത്ത് സെമിനാര്‍; അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 18 വരെ നീട്ടി
കേരള സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് 3,4 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 18 വരെ നീട്ടി.
ആധുനിക ലോകത്തിലെ തൊഴിലും യുവജനങ്ങളുടെ മാനസികാരോഗ്യവും (മോഡേണ്‍ വേള്‍ഡ് ഓഫ് വര്‍ക്ക് ആന്‍ഡ് യൂത്ത് മെന്റല്‍ ഹെല്‍ത്ത്) എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാന്‍ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമി കേതര
പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്കും തൊഴില്‍ - തൊഴില്‍ അവകാശങ്ങള്‍, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന. സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ksycyouthseminar@gmail.com എന്ന മെയില്‍ വിലാസത്തിലോ, വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുക. ഫോണ്‍, 8086987262, 0471-2308630
- Log in to post comments