Post Category
ജലദുരുപയോഗം കണ്ടെത്താന്‍ പരിശോധന
ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലദുരുപയോഗം തടയുന്നതിന് ജലഅതോറിറ്റി നടപടി തുടങ്ങി. 'ആന്റി തെഫ്റ്റ് സ്ക്വാഡ്'പരിശോധനയില്‍ കുടിവെള്ളം ഉപയോഗിച്ച് വാഹനംകഴുകല്, ചെടിനനയ്ക്കല്‍, പൊതുടാപ്പില്‍ ഹോസിട്ട്വെളളമെടുക്കല് തുടങ്ങിയവ കണ്ടെത്തിയാല്‍ വെള്ളം നല്‍കുന്നത് നിര്‍ത്തിവയ്ക്കും.
പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ളവര്‍ ഫെബ്രുവരി 28 നകം കുടിശിക അടയ്ക്കണം. കുടിശികയുള്ളതും കേടായ മീറ്ററുകള്‍ മാറ്റി വയ്ക്കാത്തതുമായവര്ക്കും വെളളം കിട്ടില്ല. ജലവിതരണം തടഞ്ഞിട്ടും കുടിശിക അടയ്ക്കാത്തവര്‍ക്കെതിരെ റവന്യു നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: പത്തനംതിട്ട- 0468 222670, റാന്നി- 043475 227160.
date
- Log in to post comments