Skip to main content

ആരോഗ്യ സന്ദേശയാത്ര  നാളെ സമാപിക്കും

 

 

ആലപ്പുഴ: പകർച്ചവ്യാധി നിയന്തണം, പരിസര ശുചിത്വം എന്നിവ സംബന്ധിച്ച ബോധവൽക്കരണത്തിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്ന ആരോഗ്യസന്ദേശ വിളംബര യാത്ര നാളെ (നവംബർ 30) സമാപിക്കും.  ഇന്നലെ കാട്ടൂർ ഹോളിഫാമിലി ഹൈസ്‌കൂൾ, കലവൂർ ഗവൺമെന്റ് പി.ജെ.യു.പി.എസ്, തമ്പകച്ചുവട് ഗവൺമെന്റ് യു.പി.സ്‌കൂൾ, ആര്യാട് ലൂഥർ മിഷൻ സ്‌കൂൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു. ഇന്ന്(നവംബർ 29)  രാവിലെ നീർക്കുന്നം എസ്.ഡി.വി. യു.പി.എസ്, അമ്പലപ്പുഴ കുഞ്ചുപിള്ള മെമ്മോറിയൽ ഹൈസ്‌കൂൾ, ഗവൺമെന്റ് ജെ.ബി.എസ്. പുന്നപ്ര, പുന്നപ്ര വടക്ക് ജ്യോതിനികേതൻ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും.

date