Skip to main content

വനിതാസംരംഭക വസ്ത്രശാല

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത സംരംഭകര്‍ ആരംഭിച്ച വസ്ത്രശാല പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചീക്കനാലില്‍ കുടുംബശ്രീ അംഗങ്ങളായ വത്സല ശിവദാസ്, ലാലി ജോസ് എന്നിവരാണ് തയ്യല്‍, എംബ്രോയിഡറി അടങ്ങിയ സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ 75 ശതമാനം സബ്‌സിഡി സംരംഭ യൂണിറ്റിന് ലഭിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ് അധ്യക്ഷനായി.  കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date