Skip to main content

അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം

ഭാരതീയ തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം മാര്‍ച്ച് ഒന്നിന് ഹെഡ്പോസ്റ്റോഫീസില്‍ നടത്തും. (വിഷയം- ഇമാജിന്‍ യു ആര്‍ ദ ഓഷന്‍, റൈറ്റ് എ ലെറ്റര്‍ ടു സംവണ്‍ എക്‌സ്പ്‌ളെയിനിംഗ് വൈ ആന്റ് ഹൗ ദേ ഷുഡ് ടേക് ഗുഡ് കെയര്‍ ഓഫ് യു ) ഇംഗ്ലീഷ് /ഹിന്ദി/ പ്രാദേശിക ഭാഷയില്‍ എഴുതാം.  മികച്ച മൂന്ന് കത്തിന് 25000, 10000, 5000 രൂപ സമ്മാനം നല്‍കും.
പങ്കെടുക്കുന്നതിന് ഫെബ്രുവരി 27 ന് മുമ്പ് പേര്, വിലാസം, സ്‌കൂള്‍ വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡ് കോപ്പിയോടുകൂടി അപേക്ഷ അയയ്ക്കണം. വിലാസം: സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷന്‍. ഫോണ്‍: 0468 2222255.

date