വിമുക്തി കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി : കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം കച്ചേരിപ്പടി എക്‌സൈസ് സോണല്‍ കോംപ്ലക്‌സില്‍ ഹൈബി ഈഡന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മദ്യത്തേക്കാള്‍ അപകടകരമായ രീതിയില്‍ മയക്കുമരുന്നുപയോഗം വര്‍ദ്ധിച്ചുവരികയാണെന്ന് എംഎല്‍എ പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കിടയിലും മയക്കുമരുന്നിന്റെ ഉപയോഗമുണ്ട്. വന്‍കിട നക്ഷത്രഹോട്ടലുകളിലെ ലഹരിമരുന്ന് പാര്‍ട്ടികള്‍ തടയാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളെ മയക്കു മരുന്നിന്‍#െറ നിഷ്‌കളങ്ക വാഹകരായി മാഫിയാസംഘങ്ങള്‍ ഉപയോഗിക്കുന്നത് നാടിന്റെ ശാപമാണ്. അതിനെതിരെ നാം ഒന്നിച്ചു പോരാടണം. പൊതുജനങ്ങള്‍ക്ക് ആശ്വാസ കേന്ദ്രമാണ്. എക്‌സൈസ് വകുപ്പിന്റെ കൗണ്‍സിലിംഗ് സെന്റര്‍ എന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലിംഗ് സെന്ററില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുമണിവരെ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ് . ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികളും തുടങ്ങി .
സംസ്ഥാനവ്യാപകമായി ഓരോവര്‍ഷവും മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ് ഇതില്‍ പിടിക്കപ്പെടുന്നവരില്‍ നല്ലൊരുശതമാനം പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
വിമുക്തിയുടെ കീഴില്‍ എക്‌സൈസ് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും സ്‌കൂള്‍ കോളേജ് തലം മുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് . ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ക്ക് പുറമെ കായികമത്സരങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇടപെടലുകളും വകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പഞ്ചായത്ത് തലത്തിലും കേരളോത്സവ വിജയികളായ ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ച് ഈ മാസം അവസാനം മത്സരം നടത്തും . താലൂക്ക് അടിസ്ഥാനത്തില്‍ വിജയികളാവുന്നവരില്‍നിന്നും ജില്ലാ ടീമിനെയും തുടര്‍ന്ന് സംസ്ഥാന മത്സരവും നടത്തി വിജയിയെ പ്രഖ്യാപിക്കും.
വിമുക്തി മിഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട
ആശാ സനില്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എ വിജയന്‍, ജിസിഡിഎ ചെയര്‍മാന്‍ വി. സലീം, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, വിമുക്തി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി കെ മനോഹരന്‍, മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ് സലിംകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി എ അശോക് കുമാര്‍, എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രഞ്ജിത് എ . എസ്, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോബ് വി.ടി തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments