Skip to main content
കൊടുമണ്‍ എസ്‌സിവി എല്‍പി സ്‌കൂളിന്റെ ഓഡിറ്റോറിയം, വര്‍ണകൂടാരം എന്നിവയുടെ ഉദ്ഘാടനംഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു

ഉദ്ഘാടനം നിര്‍വഹിച്ചു

കൊടുമണ്‍ സര്‍ക്കാര്‍ എസ്‌സിവി എല്‍പി സ്‌കൂളിന്റെ ഓഡിറ്റോറിയം, വര്‍ണകൂടാരം എന്നിവയുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികവും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. എസ്എസ്‌കെ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാര മാതൃകയിലുള്ള പ്രീ-സ്‌കൂള്‍ വര്‍ണ്ണക്കൂടാരം നിര്‍മിച്ചത്. സ്‌കൂളിന്റെ നവീകരിച്ച നടപ്പാതയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.ജി. ശ്രീകുമാര്‍, എ. വിപിന്‍ കുമാര്‍, എ. വിജയന്‍ നായര്‍, പ്രഥമാധ്യാപിക സുജ കെ. പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date