Skip to main content
നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ ക്യാമ്പ്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്യുന്നു

കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യവകുപ്പിന്റെ  'ആരോഗ്യം ആനന്ദം' കാന്‍സര്‍ കാമ്പയിന്റെ ഭാഗമായി നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്തു. 30 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി  നടന്ന ക്യാമ്പില്‍ 38 പേര്‍ക്ക് ക്യാന്‍സര്‍ പരിശോധന നടത്തി. അട്ടത്തോട്, തുലാപ്പള്ളി, നാറാണംതോട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ജി. വിനോദ്, പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഇന്‍ചാര്‍ജ് കെ. ഷാമില, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശുഭ, അനിഷ, മോണിക്ക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരായ രാജിമോള്‍, അജിന്‍, നിഷ, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ ശരണ്യ, അഞ്ജിത, ഊര് മൂപ്പന്‍ രാമന്‍കുട്ടി, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.  

date