Skip to main content

മീഡിയ ക്ലബ്ബ് സംസ്ഥാന തല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളജുകളിലും ആരംഭിക്കുന്ന മീഡിയ ക്ലബ്ബ് പ്രോജക്ടിന് സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു.  കരാര്‍ വ്യവസ്ഥയിലാണ് നിയമനം.  ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സില്‍ ഡിപ്ലോമയുമുണ്ടായിരിക്കണം.  സംസ്ഥാനതല പ്രോഗ്രാമുകള്‍ ഏകോപിപ്പിച്ച്  പരിചയമുണ്ടായിരിക്കണം.  മാധ്യമ - വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 3 വൈകിട്ട് 5 മണി.  Phone: 0484 2422275; 0484 2422068  

date