സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അനുവദിച്ച ബസുകള്‍ നവംബര്‍ ഒന്ന് മുതല്‍ സേവനം നടത്തും
കൊച്ചി: കോതമംഗലം മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അനുവദിച്ച ബസുകള്‍ നവംബര്‍ ഒന്ന് മുതല്‍ സേവനം നടത്തും . ആന്റണി ജോണ്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് വാങ്ങിച്ചത്.
പിണ്ടിമന പഞ്ചായത്തിലെ ഗവണ്‍മെന്റ് യു പി എസ് ചെങ്കര,ഗവണ്‍മെന്റ് യു പി എസ് ചേലാട്, വാരപ്പെട്ടി പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍ പി എസ് കോഴിപ്പിള്ളി എന്നീ മൂന്ന് സ്‌കൂളുകളിലാണ് സ്‌കൂള്‍ ബസ്സുകള്‍ അനുവദിച്ചിട്ടുള്ളത്. പിണ്ടിമന പഞ്ചായത്തിലെ 115 വര്‍ഷം പഴക്കമുള്ള ചേലാട് ഗവണ്‍മെന്റ് യു പി സ്‌കൂളും, 70 വര്‍ഷം പഴക്കമുള്ള ചെങ്കര ഗവണ്‍മെന്റ് യു പി സ്‌കൂളും, നൂറാം വര്‍ഷത്തിലേക്കു കടക്കുന്ന വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വലിയ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ കൂടുതലായി ആശ്രയിക്കുന്ന ഈ സ്‌കൂളുകളില്‍ സ്‌കൂള്‍ ബസ്സ് അനുവദിച്ചത് ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാകുമെന്നും കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്കെത്തുവാന്‍ പ്രേരണയാകുമെന്നും എംഎല്‍എ പറഞ്ഞു.
മണ്ഡലത്തില്‍ സ്‌കൂള്‍ ബസ്സുകള്‍ ആവശ്യമുള്ള മറ്റ് സ്‌കൂളുകളിലും സ്‌കൂള്‍ ബസ്സിന്റെ സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. അതോടൊപ്പം തന്നെ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എംഎല്‍എ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കൈറ്റിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും ഐ സി റ്റി ഉപകരണങ്ങളായ ലാപ്‌ടോപ്പ്, എല്‍ സി ഡി പ്രൊജക്ടര്‍, {പിന്റര്‍ വിത്ത് സ്‌കാനര്‍, മാഗ്‌നറ്റിക് വൈറ്റ് ബോര്‍ഡ്, സ്പീക്കര്‍ എന്നിവ വിതരണം ചെയ്തു. സമ്പൂര്‍ണ്ണ ലഹരി വിമുക്ത ക്യാമ്പസ് പദ്ധതി, സ്‌കൂള്‍പബ്ലിക് ലൈബ്രറി കൂട്ടുചേരല്‍ പദ്ധതി, സ്റ്റുഡന്‍സ് കെയര്‍ ആന്‍ഡ് സെക്യൂരിറ്റി പദ്ധതി തുടങ്ങിയ വിവിധ പദ്ധതികള്‍ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും നടപ്പിലാക്കി വരുന്നതായും എംഎല്‍എ പറഞ്ഞു.
- Log in to post comments