Skip to main content

ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 23)

റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 23) ഉച്ച കഴിഞ്ഞ് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബിയില്‍ നിന്നു 13.24 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date