Skip to main content
കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നസ്രത്ത് ഫാര്‍മസി കോളജിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണം

ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ബോധവല്‍ക്കരണം ജനകീയമാവുന്നു

കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നസ്രത്ത് ഫാര്‍മസി കോളജിന്റെയും ആഭിമുഖ്യത്തില്‍ നാലാം വര്‍ഷ എം ഡി വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ്, സ്‌കിറ്റ്,  ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡോ.ഫിലിപ്പ് ജേക്കബ്, ഡോ. കെ എസ്. ജയകുമാര്‍, ഡോ. ബി. അഭിലാഷ് കുമാര്‍, ഡോ.റോഷിനി തങ്കം ജയിംസ്, ഡോ ജിജി അല്‍ഫ്രഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ വിജ്ഞാന കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം, ആരോഗ്യപ്രവര്‍ത്തകരായ അഞ്ജു, അനുമോള്‍, രജിത, പൗര്‍ണമി, ലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

date