അശ്വമേധം 6.0: ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു
കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയായ അശ്വമേധം 6.0 കാമ്പയിന്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളം പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കാതലിക്കേറ്റ് കോളജ് എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ഭവനസന്ദര്‍ശനത്തിലൂടെ രോഗം ബാധിച്ചവരെ നേരത്തേ കണ്ടെത്തി ചികിത്സ നല്‍കകുകയാണ് ലക്ഷ്യം. 'പാടുകള്‍ നോക്കാം, ആരോഗ്യം കാക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കുഷ്ഠരോഗത്തിന് എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണെന്നും ആരംഭത്തില്‍ ചികിത്സിച്ചാല്‍ വൈകല്യങ്ങള്‍ മാറ്റാന്‍ കഴിയുമെന്നും ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി പറഞ്ഞു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ ലെപ്രസി ഓഫീസര്‍, ഡോ. എസ്.സേതുലക്ഷ്മി, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കൃഷ്ണകുമാര്‍, രാജു, കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ, കാതലിക്കേറ്റ് കോളജ് എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍സി സാം, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments