Post Category
എസ് സി മൈക്രോപ്ലാന്‍ പ്രകാശനം നാളെ(25)
ജില്ലാ പഞ്ചായത്ത് തയാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ എസ് സി മൈക്രോപ്ലാന്‍ പ്രകാശനം നാളെ (ഫെബ്രുവരി 25) ഉച്ചയ്ക്ക് രണ്ടിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പദ്ധതിരേഖ കൈമാറും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
date
- Log in to post comments