മുണ്ടേരി ഗ്രാമപഞ്ചായത്ത് ഇനി മാലിന്യമുക്തം; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപനം നടത്തി
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മുണ്ടേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഏച്ചൂർ ടൗണിൽ നടന്ന പരിപാടിയിൽ രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപനം നടത്തി. മാലിന്യമുക്ത നവകേരളം പദ്ധതി വിജയകരമാക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് സംസ്ഥാനമൊട്ടാകെ സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനീഷ അധ്യക്ഷയായി. ജെ.എസ് സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യമുക്തഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിലേക്ക് പഞ്ചായത്തിനെ എത്തിച്ച പ്രവർത്തകരെ ആദരിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പങ്കജാക്ഷൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. മുംതാസ്, സി. ലത, സി.എച്ച് നസീർ, പി. ഗീത, പഞ്ചായത്തംഗങ്ങളായ ജിതേഷ് മച്ചാട്ട്, രവീന്ദ്രൻ, സെക്രട്ടറി കെ.ബി പ്രശാന്ത് എൽ.എസ്.ജെ.ഡി അസിസ്റ്റന്റ് ടി. വി സുഭാഷ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments