അടൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ജില്ലാ തല മെഗാ കാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പ്
'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' ജനകീയ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല മെഗാ മെഡിക്കല്‍ ക്യാമ്പ് ഏനാദിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റേയും ചായലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ നടന്നു. സിയാറ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ 30 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായുള്ള ക്യാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പും കിന്‍ഫ്ര പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ പുരുഷന്മാര്ക്കുള്ള ജീവിതശൈലി രോഗം, ഓറല്‍ കാന്‍സര്‍, ചര്‍മ്മ രോഗം എന്നിവയുടെ നിര്‍ണയ ക്യാമ്പും നടത്തി.
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിതകുമാരി എല്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സേതു ലക്ഷ്മി എസ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്, സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സുചിത്ര, ചായലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളേജിലെ ഡോ .അഖില റേചല്‍ രാജു,
ഡോ.മേഘ മെറി അലക്സ്, ഡോ. അമൃതാ രാമന് നായര്‍, ഡോ. കെ.എസ്അഖില. ഡോ. ജീവന് മരിയ, ഡോ. എഞ്ചല്‍ മേരി, ഡോ. എസ്.കോളിന് എബ്രഹാം, ഡോ.എസ്. സാരങ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments