Skip to main content
ചന്ദനപള്ളിയിലും രോഗനിര്‍ണയ ക്യാമ്പ്

രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചന്ദനപ്പള്ളികുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കായി കൊടുമണ്‍ ഗ്രൂപ്പ് പ്ലാന്റേഷനില്‍ 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ' മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിതാകുമാരി  ഉദ്ഘാടനം ചെയ്തു. ഡോ. അംജിത്ത് രാജീവ് ആര്‍ദ്രം നോഡല്‍ ഓഫീസര്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍  സുമ എന്നിവര്‍ പങ്കെടുത്തു. പ്ലാന്റേഷന്‍ അസിസ്റ്റന്റ് മാനേജര്‍ അഞ്ചു വി. എസ്. അധ്യക്ഷയായി.
 

date